ആസ്ട്രൽ പ്രൊജക്ഷൻ | സാത്താൻ സേവ | Astral Projection Malayalam | One More Info

09:59 Dec 7, 2020
ആസ്ട്രൽ പ്രൊജക്ഷൻ | സാത്താൻ സേവ | Astral Projection | One More Info ആസ്ട്രൽ പ്രൊജക്ഷൻ (ആത്മാവിനെ ശരീരത്തിൽ നിന്നും വേർപിരിക്കൽ/ ഡ്രീം യോഗ/ ഫിസിക്കൽ ബോഡിയിൽ നിന്നും കോൺഷ്യസ്ന്റ്സ്-ആത്മാവ് വേറിട്ട് ആസ്ട്രൽ ബോഡിയായി മാറുന്ന അവസ്‌ഥ). ശരീരത്തിൽ നിന്ന് സൂക്ഷ്മ ദേഹത്തെ/ആത്മാവിനെ വേർപെടുത്തി യഥേഷ്ടം പ്രപഞ്ചത്തിലുടനീളം ഏതു കോണിലേക്കും സഞ്ചരിക്കുവാൻ കഴിവുള്ളതാക്കുക, ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ആഭിചാരക്രിയ മുതലായവ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് ആസ്ട്രൽ പ്രൊജക്ഷൻ. ലളിതമായി പറഞ്ഞാൽ നഗ്നനേത്രങ്ങൾക്ക് അജ്ഞാതമായ സൂക്ഷ്മ ദേഹത്തെ (ആസ്ട്രൽ ബോഡി) ശരീരത്തിൽ നിന്നു വേർപെടുത്തുന്നതിനെയാണ് ആസ്ട്രൽ പ്രൊജക്ഷൻ എന്നു വിശേഷിപ്പിക്കുന്നത്. ആസ്ട്രൽ എന്ന പദത്തിന് നക്ഷത്രമയം (ലൂസിഡ്‌ ഡ്രീം) എന്നാണ് അർത്ഥം. ശരീരത്തിൽനിന്ന് മനസ്സിനെ മറ്റൊരു ലോകത്ത് എത്തിക്കുകയാണ് ഉദ്ദേശ്യം. ആസ്ട്രൽ ട്രാവൽ (സൂക്ഷ്മസഞ്ചാരം) എന്നും ഈ ആഭിചാര ക്രിയ അറിയപ്പെടുന്നു.  ആസ്ട്രൽ ട്രാവൽ (സൂക്ഷ്മസഞ്ചാരം/കൂടുവിട്ട് കൂടുമാറ്റം) എന്ന ആശയം പ്രാചീനവും ഒന്നിലധികം സംസ്കാരങ്ങളിൽ നിലകൊള്ളുന്നതും ആണ്. പാശ്ചാത്യലോകത്തും പ്രാചീന ഈജിപ്ത്, ചൈന, ഇന്ത്യ, ജപ്പാൻ, പടിഞ്ഞാറൻ ആർട്ടിക്കിലെ ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിലുമൊക്കെ ആസ്ട്രൽ പ്രൊജക്ഷന്റെ വ്യത്യസ്ത വകദേദങ്ങൾ പരിശീലിച്ചുവന്നിരുന്നു. 'ആസ്ട്രൽ പ്രൊജക്ഷൻ' എന്ന ആധുനിക പരിഭാഷ 19-ാം നൂറ്റാണ്ടിലെ തിയോസഫികൾ/യോഗികൾ പദപ്രയോഗം നടത്തുകയും പ്രചാരത്തിലാവുകയും ചെയ്തു. സ്വപ്നങ്ങളുമായുള്ള സഹവാസത്തിലും(ലൂസിഡ് ഡ്രീം) ധ്യാനരൂപങ്ങളിലും(മെഡിറ്റെഷൻ) രേഖപ്പെടുത്തി പറയാറുണ്ട്‌. പൂർണബോധത്തോടെ ആസ്ട്രൽ ബോഡിയെ (കാമമയ കോശം) ശരീരത്തിൽ നിന്നു ഉയർത്തി വേർപെടുത്തുന്നതിനെയാണ് ആസ്ട്രൽ പ്രൊജക്ഷൻ എന്ന് പറയുന്നത്. എന്നാൽ സാധാരണ ന്യൂറൽ പ്രവർത്തനത്തിൽനിന്നു വേറിട്ട്, അല്ലെങ്കിൽ ഒരാൾക്ക് ബോധപൂർവം ശരീരത്തെ ഉപേക്ഷിച്ച് നിരീക്ഷണങ്ങൾ നടത്താനോ, സൂക്ഷ്മപ്രൊജക്ഷൻ നടത്താനോ കഴിയുമെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ല. വിദൂരത്തുള്ള ഒരാളിലേക്ക് ഇന്ദ്രിയ സഹായമില്ലാതെയുള്ള സന്ദേശ കൈമാറ്റത്തെ വിശേഷിപ്പിക്കുന്ന ടെലിപ്പതി എന്ന പ്രതിഭാസത്തിന്റെയും ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത പരകായ പ്രവേശമെന്ന രീതിയുടെയും മറ്റൊരു വശമാണ് ആസ്ട്രൽ പ്രൊജക്ഷൻ. ആയതിനാൽ ആസ്ട്രൽ പ്രൊജക്ഷനെ ഒരു കപടശാസ്ത്രം (Pseudoscience)എന്നും വിശേഷിപ്പിക്കുന്നു.  #AstralProjection #OneMoreInfo  Keywords Astral Projection Astral Projection Malayalam One More Info സാത്താൻ സേവ ആസ്ട്രൽ പ്രൊജക്ഷൻ 

Tags: Horror , astral projection music , astral travel , Astral Projection Guided Meditation , how to practice astral projection , how to practice astral travel , astral projection reality , astral projection malayalam , malayalam astral travel , malayalam astral projection , is astral travel real , astral projection defined in malayalam , simple techniques for astral projection , monroe technique of astral projection , One More Info , ആസ്ട്രൽ പ്രൊജക്ഷൻ , സാത്താൻ സേവ , telepathy

See also:

comments